ചെറുപുഴ: കനത്ത മഴയിൽ പ്രാപ്പോയിൽ ഈസ്റ്റിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. ഇന്നലെ ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു സംഭവം. പ്രാപ്പോയിൽ ഈസ്റ്റിലെ പുത്തൻപുരയ്ക്കൽ സണ്ണിയുടെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. തിരുമേനി തോടിനോടു ചേർന്നാണു കിണർ ഉണ്ടായിരുന്നത്. സംരക്ഷണ ഭിത്തി കെട്ടിയിരുന്ന കിണറാണു നോക്കിനിൽക്കെ ഇടിഞ്ഞുതാഴ്ന്നത്. തിരുമേനി തോടും കരകവിഞ്ഞൊഴുകയായിരുന്നു.